പോലീസിലെ പുതിയ സൈബര്‍ ഡിവിഷന്‍റെ ഉദ്ഘടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

05 Feb 2024

പൊലീസിലെ പുതിയ സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവഹിക്കും 

കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം . ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ ഷേയ്ഖ് ദർവേഷ സാഹിബ്, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ  എന്നിവർ പങ്കെടുക്കും. സൈബർ ബോധവൽക്കാരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങളുടെ പ്രകാശനം ആന്റണി രാജു എം എൽ എ നിർവഹിക്കും.  

രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം പോലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി  പിണറായി വിജയൻ വിതരണം ചെയ്യും.  സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫിയും ഇതേ പോലീസ് സ്റ്റേഷന് നൽകും. 

വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള പോലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ ജി യുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്ക്കുകൾ, ഗവേഷണ സംവിധാനങ്ങൾ പരിശീലന വിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇന്റലിജെൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷന്റെ ഭാഗമായി നിലവില് വരുന്നത്. ഇതോടെ രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി  അന്വേഷിക്കാൻ കേരള പൊലീസിന് കഴിയും

പുതിയ വാർത്ത
05

Feb 2024

പോലീസിലെ പുതിയ സൈബര്‍ ഡിവിഷന്‍റെ ഉദ്ഘടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

പൊലീസിലെ പുതിയ സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

21

Sep 2022

WORLD CAR FREE DAY 2022

Healthy Kannur Drug free Kannur

15

Jun 2022

CMO PORTAL

CMO PORTAL

11

Jun 2022

കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.

Preparations for Kannur Monsoon Marathon are being completed.

globeസന്ദർശകർ

91564