വനിതാ റിസപ്ഷൻ ഡെസ്കുകളുടെ പ്രവർത്തനം

2006 ഫെബ്രുവരി മുതൽ സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ചുമതലയിൽ വനിതാ ഡെസ്ക്കുകൾ സ്ഥാപിച്ചു, പോലീസിൻെറ സഹായം തേടുന്ന സ്ത്രീകളെയും, കുട്ടികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയും, അത് അവർക്ക് ഭയമോ തടസ്സമോ കൂടാതെ പരാതി ഉയർത്താൻ  സാധിക്കുന്നു. സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, വീട്ടിലോ ജോലിസ്ഥലത്തോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ പീഡിപ്പിക്കുന്ന കേസുകൾ എന്നിവ വനിതാ ഡെസ്കിൽ കൈകാര്യം ചെയ്യുന്നവയാണ്. ഇവ അങ്ങേയറ്റം വിജയകരമാണെന്ന് തെളിഞ്ഞു. ഒരു പോലീസ് സ്റ്റേഷനിലെ വനിതാ ഡെസ്ക് ഒരു WSCPO/WCPOയുടെ നിയന്ത്രണത്തിലാണ്, അവർ പരാതികൾ ക്ഷമയോടെയും സഹാനുഭൂതിയോടെയും കേൾക്കുകയും, ആവശ്യമുള്ളിടത്തെല്ലാം വിഷയം ഉന്നത അധികാരികളിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നു. പോലീസ് ജോലിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ തങ്ങളെ സമീപിക്കുന്ന സ്ത്രീകൾക്കും, കുട്ടികൾക്കും മതിയായതും ശരിയായതുമായ വിവരങ്ങൾ വനിതാ ഡെസ്ക് നൽകുന്നു. വനിതാ ഡെസ്ക് പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്നു, അതായത് എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തിക്കുന്നത്. നിർധനരായ സ്ത്രീകളുടെയും, കുട്ടികളുടെയും പരാതികൾ പരിഹരിക്കുന്നതിനാൽ ഈ സംവിധാനം മികച്ച വിജയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക്

ഇപ്പോൾ ഇന്ത്യയിൽ പ്രായമായ ആളുകളുടെ ജനസംഖ്യ (60+) വർദ്ധിക്കുന്ന പ്രതിഭാസം വളരെയധികം കൂടുതലാണ്. ഇന്ത്യയിൽ, പ്രായമായവരെ വൃദ്ധസദനങ്ങളിലേയ്ക്ക് അയക്കുന്ന സംസ്കാരം ശ്രദ്ധേയമായ വേഗതയിൽ വ്യാപിക്കുന്നു. 2002-ൽ, ഹെൽപ്പ് ഏജ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യയിലെ ആകെ 1018 വൃദ്ധസദനങ്ങളിൽ 186 എണ്ണം കേരളത്തിൽ നിന്നായിരുന്നു. 1961-ൽ ഇന്ത്യയിലെ വാർദ്ധക്യ ജനസംഖ്യ 25.6 ദശലക്ഷമായിരുന്നു, 30 വർഷത്തിനുശേഷം, അതായത് 1991-ൽ ഇത് ഇരട്ടിയിലധികമായിരുന്നു, അത് ഇപ്പോൾ 56.7 ദശലക്ഷമായി. കേരളത്തിൽ പ്രായമായവരുടെ എണ്ണം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കേരളത്തിലെ പ്രായമായവരിൽ ഭൂരിഭാഗവും വിധവകളാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. 1991-ൽ, 60-69 പ്രായപരിധിയിലുള്ള പ്രായമായവരിൽ 53.8% വിധവകളും 70 വയസ്സിനു മുകളിലുള്ളവരിൽ 69.20 ശതമാനവുമാണ്. അതുപോലെ വാർദ്ധക്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവരുടെ പരാതികളും വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നു. നമ്മുടെ ജനസംഖ്യയുടെ ഒമ്പത് ശതമാനം പ്രായമായവരാണെന്നും അറുപത്തിയേഴ് ശതമാനം പ്രായമായവരിൽ വിധവകളാണെന്നും സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. 2031 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനവും പ്രായമായവരായിരിക്കും, ഈ മേഖലയിലെ സാമൂഹിക സുരക്ഷാ സംവിധാനത്തിൻെറ ആവശ്യം വളരെയധികം വർദ്ധിക്കുകയും ചെയ്യും. അതിനാൽ, മുതിർന്ന പൗരന്മാർക്കുള്ള സാമൂഹിക സുരക്ഷ ഒരു ചാരിറ്റിയല്ല, മറിച്ച് അത് അവരുടെ അടിസ്ഥാന മനുഷ്യാവകാശമാണെന്ന് ഓർമ്മിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ തൃശ്ശൂർ റൂറൽ പോലീസ് ജില്ലയുടെ പരിധിയിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക്കുകൾ രൂപീകരിച്ച് ബന്ധപ്പെട്ട പോലീസ് ഇൻസ്പെക്ടർമാരുടെ കർശന മേൽനോട്ടത്തിൽ ശരിയായി പ്രവർത്തിക്കുന്നു. ഈ യൂണിറ്റിലെ സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം ജീവിതശൈലിയും സുരക്ഷിതത്വബോധവും മെച്ചപ്പെടുത്തുകയും പ്രായമായവരുടെ ഏകാന്തത കുറയ്ക്കുകയും ചെയ്തു. അധികാരപരിധിയിൽ താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളും സവിശേഷതകളും താഴെ പറയുന്നവയാണ്. ഒറ്റക്കോ, ദമ്പതികളായോ താമസിക്കുന്ന 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർ ഈ സ്കീമിൻെറ പരിധിയിൽ വരും. അത്തരം പൗരന്മാർക്ക് സീനിയർ സിറ്റിസൺ ഫോറത്തിൽ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ജനമൈത്രി പോലീസുകാരൻ രജിസ്റ്റർ ചെയ്ത മുതിർന്ന പൗരനെ അദ്ദേഹത്തിൻെറ വീട്ടിൽ സന്ദർശിച്ച് അദ്ദേഹത്തിന് പരമാവധി സുരക്ഷിതത്വവും ആത്മവിശ്വാസവും ഉറപ്പാക്കും. രാത്രികാല പട്രോളിംഗ് സമയത്ത്, ബന്ധപ്പെട്ട പ്രദേശം കർശനമായ നിരീക്ഷണത്തിലായിരിക്കണം. പരാതി നൽകാൻ മുതിർന്ന പൗരൻ ഒരു സാഹചര്യത്തിലും പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. പോലീസിൻെറ സഹായത്തിനായി അദ്ദേഹം ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് (1090, 112) വിളിക്കുന്നു. മുതിർന്ന പൗരന്മാർക്ക് മികച്ച സുരക്ഷയും ആത്മവിശ്വാസവും നൽകിക്കൊണ്ട് എസ്.എച്ച്.ഒ തന്നെ ഫീൽഡ് സന്ദർശനങ്ങൾ സംഘടിപ്പിക്കും. മുതിർന്ന പൗരന്മാരുടെ സുരക്ഷാ ആശങ്കകൾ വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനുമായി എല്ലാ മാസത്തിലും ഒരിക്കലെങ്കിലും എസ്.എച്ച്.ഒ അവരെ വ്യക്തിപരമായി ബന്ധപ്പെടും. മുതിർന്ന പൗരന്മാർക്ക് ഏത് അടിയന്തര സാഹചര്യത്തിലും ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടാം. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ, പ്രത്യേകിച്ച് പ്രായമായ ദമ്പതികളെ തിരിച്ചറിയാൻ എസ്.ഡി.പി.ഒ മാർ അവരുടെ അധികാരപരിധിയിൽ ഇടയ്ക്കിടെ സർവ്വേ നടത്തണം. പ്രായമായ ദമ്പതികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കും. രജിസ്റ്റർ ചെയ്ത മുതിർന്ന പൗരന്മാരുമായി നിരന്തരം ടെലിഫോണിൽ സംവദിച്ച് ലോക്കൽ പോലീസ് അവരെ നിരീക്ഷിക്കും.

സ്ത്രീകളുടെ സ്വയം പ്രതിരോധ പരിശീലന പരിപാടി

കമ്മ്യൂണിറ്റി പോലീസിങ് പ്രോജക്ടിന് കീഴിലുള്ള കേരള പോലീസിൻെറ ഒരു അതുല്യ സംരംഭമാണ് വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി. സമഗ്രമായ ബോധവത്കരണത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദുർബലത സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സംഭവങ്ങളിൽ സംഭാവന ചെയ്യുന്ന ഒരു പ്രധാന ഘടകമാണ്. സ്ത്രീകളുടെ സ്വയം പ്രതിരോധത്തിനായുള്ള ഈ പ്രത്യേക പരിപാടി കേരളത്തിലെ സ്ത്രീകൾക്കിടയിൽ വളരെ പ്രചാരം നേടിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി സംസ്ഥാനത്തുടനീളമുള്ള 600-ലധികം വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പദ്ധതിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്: സമഗ്രമായ അവബോധത്തിലൂടെയും പ്രായോഗിക പരിശീലന പരിപാടിയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക. 
. ഇരയുടെ സ്വഭാവത്തിൽ നിന്ന് സ്മാർട് സ്വഭാവത്തിലേയ്ക്ക് മാറുന്നതിനുള്ള ആത്മവിശ്വാസം വളർത്തുന്നതിനുള്ള നുറുങ്ങുകൾ
. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിയമവശങ്ങളെക്കുറിച്ചുള്ള അവബോധം
. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസ് സൗകര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം
. ബാഗ് തട്ടിയെടുക്കൽ, മാല തട്ടിയെടുക്കൽ, ലൈംഗിക ആക്രമണങ്ങൾ, പെൺകുട്ടികളെ ശല്യം ചെയ്യുന്നവർ, ബസ്/മെട്രോ ഭീഷണികൾ, ലിഫ്റ്റ് ആക്രമണം, എ.ടി.എം ആക്രമണം, ഗാർഹിക പീഡനം തുടങ്ങിയ വിവിധ ഭീഷണി സാഹചര്യങ്ങളെ ചെറുക്കുന്നതിനുള്ള ലളിതമായ പ്രതിരോധ സാങ്കേതിക വിദ്യകൾ.
. ആക്രമണങ്ങളുടെയും, ആക്രമണകാരികളുടെയും സ്വഭാവവും അപകടകരമായ ഒരു സാഹചര്യത്തെ എങ്ങനെ നേരിടാം.
. സ്ത്രീ ശാക്തീകരണത്തിൻെറ വശങ്ങളെക്കുറിച്ചുള്ള അവബോധം.  

Last updated on Sunday 12th of June 2022 AM