നിർഭയ പദ്ധതി

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ  തടയുന്നതിനായി കേരള ആഭ്യന്തര വകുപ്പ് 2014 ഓഗസ്റ്റ് 1 ന് കൊച്ചി കോർപറേഷനിൽ പരീക്ഷണ അടിസ്ഥാനത്തിൽ 'നിർഭയ കേരളം - 'സുരക്ഷിത  കേരളം പദ്ധതി' ആരംഭിച്ചു. ഈ പദ്ധതി നടപ്പാക്കുന്നതിനായി കൊച്ചി കോർപ്പറേഷനിലെ 74 ഡിവിഷനുകളിൽ നിന്ന് 120 വനിതാ സന്നദ്ധസേവകരെ നിയമിച്ചു.

നിർഭയ പ്രോജക്റ്റ് പ്രധാനമായും മൂന്ന് കാര്യപരിപാടിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

  • പ്രതിരോധം
  • കോടതി വ്യവഹാരം
  • പരിരക്ഷണം

    സമൂഹത്തിൽ സംവേദനക്ഷമത വളർത്തിയെടുക്കുക, ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുക, മദ്യാസക്തി, ലിംഗ വിവേചനം, ഉപഭോക്തൃവാദം തുടങ്ങിയ അനുപൂരക ഘടകങ്ങളെ ഇല്ലാതാക്കുക തുടങ്ങിയവയാണ് പ്രതിരോധത്തിന്റെ പ്രധാന മേഖലകൾ. കർശനമായ നിയമങ്ങൾ ആവിഷ്കരിച്ചു കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുക വഴി കുറ്റവാളികളെ ശക്തമായി തടയുവാൻ കഴിയുന്ന മറ്റൊരു മേഖലയാണ് പ്രോസിക്യൂഷൻ. കുട്ടികളെ ദുരുപയോഗം ചെയ്യൽ, വാണിജ്യപരമായ ലൈംഗിക ചൂഷണം, മനുഷ്യ കടത്ത് തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും മോശമായ ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ ഈ പദ്ധതി പ്രകാരം നടപടി സ്വീകരിക്കുന്നു. സന്നദ്ധസംഘടനകളെ ഏകോപിച്ച് സാമൂഹ്യക്ഷേമം, പട്ടികജാതി / പട്ടികവർഗ്ഗ വികസനം, പോലീസ്, ആരോഗ്യം, തൊഴിൽ, തദ്ദേശ സ്വയംഭരണം എന്നീ  വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംരക്ഷണത്തിന്റെ ഭാഗമായി ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അഞ്ച് പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിജീവിച്ചവർക്ക്  വിദ്യാഭ്യാസത്തിനും തൊഴിലിനും ഈ പദ്ധതി പ്രകാരം സൗകര്യമൊരുക്കുന്നു.

നിർഭയ ഓട്ടോറിക്ഷകളും ടാക്സികളും

             യാത്ര ചെയ്യുന്ന സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകിച്ച് ജോലി കഴിഞ്ഞ് വൈകിയ വേളയിൽ യാത്ര ചെയുന്ന സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനക്ഷമമായ വനിതാസൗഹൃത ഓട്ടോറിക്ഷകളും ടാക്സികളും ഈ പദ്ധതി പ്രകാരം രൂപവത്ക്കരിച്ചിട്ടുണ്ട്. കർശനമായ തിരഞ്ഞെടുപ്പിലൂടെയും സ്ഥിരീകരണ പ്രക്രിയയിലൂടെയും തിരഞ്ഞെടുത്ത ഓട്ടോറിക്ഷകളെയും ടാക്സികളെയും എല്ലാ സ്റ്റാൻഡുകളിലും നിർഭയ ഓട്ടോറിക്ഷകളും ടാക്സികളും ആയി നിയമിക്കുകയും ചെയ്യും. വനിതാ സൗഹൃദ ഓട്ടോറിക്ഷകളെയും ടാക്സികളെയും തിരിച്ചറിയാനായി 'നിർഭയ ഓട്ടോ / ടാക്സി' എന്ന വലിയ സ്റ്റിക്കറുകൾ പതിപ്പിച്ചു അത് ലോഗോയായി പ്രദർശിപ്പിക്കും.

Last updated on Monday 13th of June 2022 PM