ഒന്നാം കണ്ണൂര്‍ മണ്‍സൂണ്‍ മാരത്തോണ്‍ - രമേശ്വര്‍ മുഞ്ഞല്‍ ഒന്നാമന്‍.

കണ്ണൂര്: കണ്ണൂര് സിറ്റി പോലീസ്സും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഒന്നാം കണ്ണൂര് മണ്സൂണ് മാരത്തോണില് ഹാഫ് മാരത്തോണ് വിഭാഗത്തില് മഹാരാഷ്ട്രയിലെ രാമേശ്വര് മുഞ്ഞല് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ദേവരാജ് കാസറഗോഡും, മൂന്നാം സ്ഥാനം ഷിബിന് ചന്ദ്ര മലപ്പുറം കരസ്ഥമാക്കി. വനിതകളുടെ ഹാഫ് മാരത്തോണ് വിഭാഗത്തില് റീബ അന്ന ജോര്ജ് (തിരുവല്ല) ഒന്നാം സ്ഥാനവും സുപ്രിയ (പാലക്കാട്) രണ്ടാം സ്ഥാനവും, ലിന്സി ജോസ് (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോലീസ് വിഭാഗത്തില് ഒന്നാം സ്ഥാനം മരിയ ജോസ് (കണ്ണൂര് സിറ്റി പോലീസ്), രണ്ടാം സ്ഥാനം പ്രജുന് (RRF മലപ്പുറം), മൂന്നാം സ്ഥാനം പ്രകാശന് (കണ്ണൂര് സിറ്റി പോലീസ്) എന്നിവര് കരസ്ഥമാക്കി. ബഹു: തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദന് മാസ്റ്റര് മത്സര വിജയികള്ക്കു മെഡലുകളും കാഷ് പ്രൈസുകളും സമ്മാനിച്ചു. കണ്ണൂര് MLA ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്, നോര്ത്ത് സോണ് IGP ശ്രീ അശോക് യാദവ് IPS, കണ്ണൂര് റേഞ്ച് DIG ശ്രീ രാഹുല് ആര് നായര് IPS, കണ്ണൂര് സിറ്റി പോലീസ് കമ്മീഷണര് ശ്രീ ഇളങ്കോ ആര് IPS, കണ്ണൂര് ജില്ലാ കളക്ടര് ശ്രീ എസ് ചന്ദ്രശേഖര് IAS, തലശ്ശേരി സബ്ബ് കളക്ടര് അനുകുമാരി IAS, ജില്ലാ ക്രൈം ബ്രാഞ്ച് ACP ശ്രീ ബാബു കെ വി തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു. മണ്സൂണ് മരത്തോണില് പങ്കെടുത്ത എല്ലാ കായികതാരങ്ങള്കും മെഡലുകള് സമ്മാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. മറ്റു സംസ്ഥനങ്ങളില് നിന്നും കായികതാരങ്ങള് മരത്തോണില് പങ്കെടുത്തു.